ചാർജ് ചെയ്യുന്നതിനിടെ ബൈക്കിന് തീ പിടിച്ചു; തീയണക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബത്തിലെ എല്ലാവർക്കും പൊള്ളലേറ്റു; 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈ മധുരവയലിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തീ യണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു കുടുംബത്തിലെ 3 പേർക്ക് പൊള്ളലേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിനിടെയാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ ഗൗതമൻ (31), ഭാര്യ മഞ്ജു (28), ഇവരുടെ 9 മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് ​ഗുരുതരമായി പൊള്ളലേറ്റിരുന്നത്. മധുരവയൽ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. അപകടത്തെത്തുടർന്ന് മൂവരെയും അയൽവാസികൾ ചേർന്ന് കിൽപോക്ക് … Continue reading ചാർജ് ചെയ്യുന്നതിനിടെ ബൈക്കിന് തീ പിടിച്ചു; തീയണക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബത്തിലെ എല്ലാവർക്കും പൊള്ളലേറ്റു; 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം