ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞ് അടുക്കുകയായിരുന്നു…ഭയന്ന് വിറച്ച വയോധികന് ദാരുണാന്ത്യം; സംഭവം കോതമം​ഗലത്ത്

കൊച്ചി: കോതമം​ഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടപ്പടിയിലാണ് സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാട്ടാന കുഞ്ഞപ്പന്റെ വീടിനു മുന്നിലെത്തിയപ്പോൾ കുഞ്ഞപ്പൻ അയൽവാസികളെ വിളിച്ചെങ്കിലും ആരും വെളിയിലേക്ക് ഇറങ്ങി വന്നില്ല. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ പാഞ്ഞ് അടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് ഇയാൾ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ കുഞ്ഞപ്പനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും … Continue reading ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞ് അടുക്കുകയായിരുന്നു…ഭയന്ന് വിറച്ച വയോധികന് ദാരുണാന്ത്യം; സംഭവം കോതമം​ഗലത്ത്