തൃശൂരിൽ കാണാതായ 6 വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: കാണാതായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ മാളയിലാണ് സംഭവം. താനിശ്ശേരി സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥി ആബേല്‍ ആണ് മരിച്ചത്. തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആബേലിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ 20 കാരനായ ജോജോ എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ജോജോ പറഞ്ഞ പ്രകാരമാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ആബേലിനെ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. … Continue reading തൃശൂരിൽ കാണാതായ 6 വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ; 20 കാരൻ കസ്റ്റഡിയിൽ