48 മണിക്കൂറിൽ തകർത്തത് ഭീകരരുടെ 6 വീടുകൾ: അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ആക്രമണവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ഭീകരരുടെയും കൂട്ടാളികളുടെയും വീടുകളും കെട്ടിടങ്ങളും തകർക്കുന്നത് ഇന്ത്യൻ സേന തുടരുന്നു. പാക്ക് അധിനിവേശ കശ്മീരിലുള്ള ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് ഏറ്റവും അവസാനമായി സുരക്ഷാ സേന ബോംബിട്ട് തകർത്തത്. ഭീകരരുടെ താവളങ്ങൾ തകർക്കുന്നതിനായി ശ്രീനഗറിൽ ശനിയാഴ്ച അറുപതിലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. രാജ്യ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയോ ഭീകര പ്രവർത്തനമോ കണ്ടെത്തുന്നതിനും തടയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും … Continue reading 48 മണിക്കൂറിൽ തകർത്തത് ഭീകരരുടെ 6 വീടുകൾ: അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന