തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം: 4 പേർ വെന്തുമരിച്ചു: നിരവധിപ്പേർക്ക് പരിക്ക്

തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിൽ വൻ സ്ഫോടനം. ഇന്ന് രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. വൻ സ്ഫോടനത്തിൽ 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു. സംഭവത്തിൽ 4 പേർ മരിച്ചു.( 4 dead in balst in firework factory in tamilnadu). പാണ്ടുവർപ്പെട്ടി ​ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം ഉണ്ടായത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നു സാത്തൂർ പൊലീസ് അറിയിച്ചു. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. … Continue reading തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം: 4 പേർ വെന്തുമരിച്ചു: നിരവധിപ്പേർക്ക് പരിക്ക്