പാക്കിസ്ഥാനിലെ ബലുചിസ്ഥാനിൽ ആക്രമണം; 33 പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ബലുചിസ്ഥാനിൽ ആയുധധാരികൾ നടത്തിയ ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടു. മുസാഖേൽ ജില്ലയിലുണ്ടായ ആക്രമണത്തിൽ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള 23 പേരാണു കൊല്ലപ്പെട്ടത്. 33 dead in attack in Pakistan ആയുധധാരികൾ ഇവരെ ബസിൽനിന്നു പിടിച്ചിറക്കി തിരിച്ചറിയൽരേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്. ഇവരിൽ പലരും തെക്കൻ പഞ്ചാബിൽ നിന്നുള്ളവരാണ്. ഖൈബർ പഖ്തുഖ്വയിൽനിന്നുള്ള ചിലരും കൊല്ലപ്പെട്ടവരിൽപ്പെടുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പ്രസിഡന്റ് ആസിഫലി സർദാരിയും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആക്രമണത്തെ അപലപിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed