കിളിപോയി കറങ്ങി നടന്നവരെ കയ്യോടെ പൊക്കി; കൊച്ചിയിൽ ഒറ്റരാത്രി കൊണ്ട് പിടികൂടിയത് 300 പേരെ

കൊച്ചി: പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് 300 പേർ. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് കൊച്ചിന​ഗരം കേന്ദ്രീകരിച്ച് പൊലീസിന്റയും എക്സൈസിന്റെയും മിന്നൽ പരിശോധന നടന്നത്. 77-ഓളം കേസുകളാണ് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് കടത്തിയവരും ഉപയോ​ഗിച്ചവരുമാണ് പൊലീസിന്റെ പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേരെ കസ്റ്റഡിയിലെടുത്തു. പൊതുയിടങ്ങളിൽ ഇരുന്ന് മദ്യപിച്ചതിന് 26 കേസുകളും രജിസ്റ്റർ ചെയ്തു. ക‍ഞ്ചാവ്, എംഡിഎംഎ, ​ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ പൊലീസിന്റെയും എക്സൈസിന്റെ മിന്നൽ പരിശോധന നടന്നുവരികയാണ്. … Continue reading കിളിപോയി കറങ്ങി നടന്നവരെ കയ്യോടെ പൊക്കി; കൊച്ചിയിൽ ഒറ്റരാത്രി കൊണ്ട് പിടികൂടിയത് 300 പേരെ