ആത്മീയാചാര്യന്റെ ഉപദേശം: മകളെ ‘സന്താര’ അനുഷ്ഠിപ്പിച്ച് മാതാപിതാക്കൾ: 3 വയസ്സുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം…!

അസുഖം മാറില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മൂന്നുവയസ്സുകാരി പെൺകുട്ടിയെ മരണം വരെ ഉപവസിക്കാന്‍ അനുവദിച്ച് മരണത്തിലേക്ക് നയിച്ച് മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇൻഡോറിലാണ് മാതാപിതാക്കൾ കുട്ടിയെജൈനമതപ്രകാരമുള്ള ‘സന്താര’ എന്ന അനുഷ്ഠാനത്തിന് കുട്ടിയെ വിധേയയാക്കിയത്. മകള്‍ രോഗം മൂലം കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാനായില്ലെന്നും അതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ പ്രയാസമുണ്ടായെങ്കിലും സന്താരയാണ് നല്ലതെന്ന് തോന്നിയതെന്നും വര്‍ഷ ജൈന്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. ജൈന മതത്തിലെ ഒരു ആത്മീയചാര്യൻ നിര്‍ദേശിച്ചതനുസരിച്ചാണ് മാതാപിതാക്കള്‍ ഇതിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകമകള്‍ വിയന ജൈന്‍ മാര്‍ച്ച് 21ന് അന്തരിച്ചതായി മാതാപിതാക്കള്‍ അറിയിച്ചു. … Continue reading ആത്മീയാചാര്യന്റെ ഉപദേശം: മകളെ ‘സന്താര’ അനുഷ്ഠിപ്പിച്ച് മാതാപിതാക്കൾ: 3 വയസ്സുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം…!