നായയുടെ കടിയേറ്റ കുട്ടിയുമായി ബൈക്കിൽ പോകവേ പോലീസുകാരുടെ ഹെൽമറ്റ് വേട്ട;ബൈക്കിൽ നിന്ന് തെറിച്ചുവീണ മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: നായയുടെ കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ പിതാവിന്റെ ബൈക്ക് പോലീസ് തടയുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വേ​ഗത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളത്തിൽ ഹെൽമറ്റ് ഇടാൻ പിതാവ് മറന്നു.ഇതിനിടെ ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനായി ബൈക്ക് ട്രാഫിക് പൊലീസ് പിടിച്ചു നിർത്തിയപ്പോൾ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്കു വീഴുകയായിരുന്നു. പിന്നാലെ വന്ന ടെംപോ കുഞ്ഞിന്റെ മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. കർണാടക മണ്ഡ്യയിൽ ഇന്നലെ വൈകുന്നേരമാണു സംഭവംനടന്നത്. നായ കടിച്ച കുഞ്ഞുമായി … Continue reading നായയുടെ കടിയേറ്റ കുട്ടിയുമായി ബൈക്കിൽ പോകവേ പോലീസുകാരുടെ ഹെൽമറ്റ് വേട്ട;ബൈക്കിൽ നിന്ന് തെറിച്ചുവീണ മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം