മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസ് അപകടത്തില്‍ 26 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളുമുണ്ട്. പരിക്കേറ്റ എഴുപേരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ബസിന്റെ ഡ്രൈവറുമുണ്ട്.
യവത്മാലില്‍ നിന്ന് പൂനെയിലേക്ക് പോകവേ ഉണ്ടായ അപകടത്തില്‍ ബസിന് തീ പിടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് ഡ്രൈവറുടെ മൊഴി. സമൃദ്ധി മഹാമാര്‍ഗ്
എക്‌സ്പ്രസ് ഹൈവേയിലായിരുന്നു ബസ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീപിടിച്ച ബസ് പൊട്ടിത്തെറിച്ചു.
അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബുല്‍ദാന പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ബന്ധുക്കള്‍ക്ക് കൈമാറുന്നതിനുമാണ് പ്രഥമപരിഗണനയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അപകടത്തില്‍ മരിച്ചവര്‍ക്ക് 5 ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.