ഒന്നും രണ്ടുമല്ല; സ്കൂൾ മതിൽ നിന്ന് പിടികൂടിയത് 26 അണലി കുഞ്ഞുങ്ങളെ

പാലക്കാട്: സ്കൂളിന്റെ ചുറ്റുമതിലിനുള്ളിൽ നിന്നും അണലിയെയും 26 അണലി കുഞ്ഞുങ്ങളെയും പിടികൂടി. പാലക്കാട് വാണിയംകുളം പുലാചിത്രയിൽ ടി ആർ കെ ഹൈസ്കൂളിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്കൂളിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്. കരുനാഗപ്പള്ളി സന്തോഷ് വധം; അഞ്ചു പേർ കസ്റ്റഡിയില്‍ കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലപാതകത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് … Continue reading ഒന്നും രണ്ടുമല്ല; സ്കൂൾ മതിൽ നിന്ന് പിടികൂടിയത് 26 അണലി കുഞ്ഞുങ്ങളെ