240 കിലോമീറ്റര്‍ ദൈര്‍ഘ്യം; എം.സി. റോഡ്‌ ആറു വരിപ്പാതയാക്കാൻ ഭരണാനുമതിയായി

കൊച്ചി: 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എം.സി. റോഡ്‌ ആറു വരിപ്പാതയാക്കി വികസിപ്പിക്കാന്‍ ഭരണാനുമതിയായി. കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു റോഡിന്റെ നവീകരണം നടക്കുന്നത്‌. അങ്കമാലി -കോട്ടയം -തിരുവനന്തപുരം പാതയുടെ വികസനം മധ്യകേരളത്തിന്റെ മുഖഛായമാറ്റുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒരു കാലത്ത്‌ കേരളത്തിന്റെ തന്നെ മെയിന്‍ സെന്‍ട്രല്‍ റോഡായിരുന്നു എം.സി. റോഡ്‌. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള പാതയാണിത്‌. സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്‌ക്കും ട്രാഫിക്‌ സര്‍വേയ്‌ക്കുമായി മരാമത്ത്‌ ഡിസൈന്‍ വിഭാഗത്തെ 2022 ല്‍ … Continue reading 240 കിലോമീറ്റര്‍ ദൈര്‍ഘ്യം; എം.സി. റോഡ്‌ ആറു വരിപ്പാതയാക്കാൻ ഭരണാനുമതിയായി