മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കു വേണ്ടി തെരച്ചിൽ തുടരുന്നു

കോട്ടയം: പാല ഭരണങ്ങാനത്ത് ‌മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നു നടത്തിയ തെരച്ചിലിൽ മുണ്ടക്കയം സ്വദേശി 21കാരനായ ആൽബിൻ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ രണ്ട് വിദ്യാർത്ഥികളെ വിലങ്ങുചിറ പാലത്തിനു സമീപത്തു നിന്നും കാണാതായത്. നാല് വിദ്യാർത്ഥികളാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരെ കാണാതാവുകയായിരുന്നു. ഇന്നലെ മുതൽ … Continue reading മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കു വേണ്ടി തെരച്ചിൽ തുടരുന്നു