2 കിലോമീറ്റർ ചുറ്റളവിൽ 2 സ്കൂട്ടർ മോഷണം; സംഭവം മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ

കണ്ണൂർ: നാടിനെ നടുക്കി മണിക്കൂറുകൾക്കിടയിൽ രണ്ട് മോഷണം. തളിപ്പറമ്പിൽ രണ്ട് ഇടങ്ങളിൽ നിന്നാണ് നിശ്ചിത ഇടവേളകളിൽ സ്കൂട്ടറുകൾ മോഷണം പോയത്. കരിമ്പം സ്വദേശി രഘുനാഥൻ, തളിപ്പറമ്പ് സ്വദേശി മർവാൻ എന്നിവരുടെ സ്കൂട്ടറുകളാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ആദ്യത്തെ സംഭവം നടക്കുന്നത് കരിമ്പത്തെ അബിൻ ഹോട്ടലിന്റെ മുന്നിലാണ്. അവിടെ നിർത്തിയിട്ടിരുന്ന രഘുനാഥന്റെ സ്കൂട്ടറാണ് മോഷണം പോയത്. വഴിയെ പോയ ഒരാൾ പരിസരം വീക്ഷിക്കുന്നതിനായി അൽപ്പനേരം ചുറ്റിപ്പറ്റി നിന്നശേഷം ഞൊടിയിടയിൽ സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. ഹോട്ടൽ ജീവനക്കാരനായ രഘുനാഥൻ … Continue reading 2 കിലോമീറ്റർ ചുറ്റളവിൽ 2 സ്കൂട്ടർ മോഷണം; സംഭവം മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ