പൊലീസ് ആളുമാറി മർദിച്ചു; പതിനെട്ടുകാരന്റെ കര്‍ണപുടത്തിന് പരിക്ക്

കോഴിക്കോട്: പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് ആളുമാറി പൊലീസ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് പരിക്കേറ്റു. കോഴിക്കോട് മേപ്പയൂരിലാണ് സംഭവം. ചെറുവണ്ണൂര്‍ കണ്ടിത്താഴ പാറക്കാത്ത് മൊയ്തിയുടെ മകന്‍ ആദിലിനെ (18) ആണ് പോലീസ് മർദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേപ്പയൂര്‍ ടൗണിലെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്നതിനിടെ മഫ്തിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആദിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് പിന്നാലെ ചെവി വേദനയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ആദില്‍ ചികിത്സ തേടി. തുടർന്ന് നടത്തിയ … Continue reading പൊലീസ് ആളുമാറി മർദിച്ചു; പതിനെട്ടുകാരന്റെ കര്‍ണപുടത്തിന് പരിക്ക്