വീടിനു പിറകിലുള്ള മുറിയിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടി മനോവിഷമത്തിലായിരുന്നെന്നും ഇതിനെ തുടർന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയൽവാസി പറഞ്ഞു. വീടിനു പിറകിലുള്ള മുറിയിൽ ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനിയുടെ ഭാവി തുലച്ചത് അധ്യാപിക; നീതിതേടി പതിനാറുകാരി; നടപടിയെടുക്കാതെ … Continue reading വീടിനു പിറകിലുള്ള മുറിയിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി