പന്നിക്കെണിയിൽപ്പെട്ട് 15കാരൻ മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പ്രധാന പ്രതിയും കൂട്ടാളിയും ആണ് പിടിയിലായിരിക്കുന്നത്. വിനീഷ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും എന്നാണ് വിവരം. രണ്ടുപേരും സ്ഥിരം കുറ്റവാളികളെന്ന് നാട്ടുകാർ ആരോപിച്ചു. ഇരുവരും കെണിവച്ച് മൃഗങ്ങളെ പിടിച്ചതിനുശേഷം ഇറച്ചി വിൽക്കുകയാണ് പതിവ്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പരാതിപ്പെടാൻ ഭയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മരണത്തിൽ മനഃപ്പൂർവം … Continue reading പന്നിക്കെണിയിൽപ്പെട്ട് 15കാരൻ മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ