ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതി സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനിടെ പ്രതി തൃശൂർ ഭാഗത്തേക്കു പോയതായി സൂചന ലഭിച്ചിരുന്നു.ഇതിനെത്തുടർന്ന് ഈ മേഖലയിലും തെരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ബാങ്കിൽ എത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭീഷണി മുഴക്കി 15 ലക്ഷം രൂപ കൊള്ളയടിച്ചത്. മോഷ്ടാവ് ഹിന്ദിയിലാണ് … Continue reading ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന കേസ്; അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed