13 വയസ്സുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും 13 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബന്ധുകൂടിയായ യുവാവ് അറസ്റ്റിൽ. എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബന്ധുവായ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയ ഇരുവരെയും ഇന്നലെ രാത്രി ഏഴോടെ താമരശ്ശേരിയിലെത്തിക്കുകയായിരുന്നു. അതേസമയം ബന്ധു കൂടിയായ യുവാവിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പോക്സോ കേസ് പ്രതി കൂടിയായ ബന്ധു അതിജീവിതയായ … Continue reading 13 വയസ്സുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ