ഇടുക്കി: വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം തിരികെ വീട്ടിലെത്തിയ 12 വയസുകാരൻ മരിച്ചു. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ മുതൽ അവശത വീണ്ടും കൂടിയതിനെ തുടർന്ന് തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വലിയതോവാള കല്ലടയില്‍ വിനോദിന്റെ മകന് റൂബന്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ ഇരട്ടയാറിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. വൈകീട്ട് അവശനിലയിലായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വണ്ടന്മേട് പൊലീസ് കേസ് എടുത്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed