ജോർജിയയിൽ റസ്റ്റോറന്റിലെ കിടപ്പുമുറികളിൽ 12 പേർ മരിച്ച നിലയിൽ; മരിച്ചവരിൽ 11 ഇന്ത്യക്കാർ

ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കാർബൺ മോണോക്‌സൈഡ് ഉള്ളിൽ ചെന്നാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജോർജിയയിലെ മൗണ്ടൻ റിസോർട്ടായ ഗുഡൗരിയിലാണ് ദാരുണ സംഭവം. ഇന്ത്യൻ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം ജോർജിയയിലെ ഇന്ത്യൻ റസ്‌റ്റോറന്റിലെ ജീവനക്കാരാണ്. മരിച്ച 12 പേരിൽ ഒരാൾ ജോർജിയൻ പൗരനാണ്. ജോർജിയൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റസ്റ്റോറന്റിലെ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.