ഫുട്ബാൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; പതിനൊന്നുകാരന് ദാരുണാന്ത്യം; 2 കുട്ടികളെ രക്ഷപ്പെടുത്തി

എകരൂൽ (കോഴിക്കോട്): പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. എം.എം പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിലാണ് (11) മരിച്ചത്. എം.എം പറമ്പ് മൊകായി ഭാഗത്ത് പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം. സമീപത്തെ മൈതാനിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ എത്തിയതായിരുന്നു ആദിൽ. കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. മുങ്ങിപ്പോയ ആദിലിനെ നാട്ടുകാർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: സൽമ. സഹോദരങ്ങൾ: താനിയ, അദ്നാൻ. 11 year old boy drowned to death in punur river … Continue reading ഫുട്ബാൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; പതിനൊന്നുകാരന് ദാരുണാന്ത്യം; 2 കുട്ടികളെ രക്ഷപ്പെടുത്തി