തെരുവുനായ ആക്രമിച്ച കാര്യം ആരോടും മിണ്ടിയില്ല; പേവിഷബാധയേറ്റ 11 കാരൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധയേറ്റ 11 വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി കൃഷ്ണയാണ് മരിച്ചത്. പേവിഷബാധയേറ്റ കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ ശ്രാവിണിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴായിരുന്നു കുട്ടിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എന്നാൽ കുട്ടി സംഭവം വീട്ടിൽ പറഞ്ഞിരുന്നില്ല. കുട്ടിയ്ക്ക് കാര്യമായ പരിക്കുമില്ലായിരുന്നു. തുടർന്ന് പനി ബാധിച്ച് വിദ്യാർത്ഥി നൂറനാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. … Continue reading തെരുവുനായ ആക്രമിച്ച കാര്യം ആരോടും മിണ്ടിയില്ല; പേവിഷബാധയേറ്റ 11 കാരൻ മരിച്ചു