തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. ഗ്രീഷ്മ ജി ഗിരീഷാ(15 )ണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗ്രീഷ്മയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാപ്പേടിയെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സംശയം. എന്നാൽ ഗ്രീഷ്മ മികച്ച രീതിയിൽ പഠിച്ചിരുന്ന കുട്ടിയാണെന്നും പരീക്ഷാപ്പേടിക്ക് സാധ്യതയില്ലെന്നും അധ്യാപകർ പ്രതികരിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥയായ സിന്ധുവിന്റെ ഏകമകളാണ് ​ഗ്രീഷ്മ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പൊലീസ് … Continue reading തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ