മൂന്നാർ: ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽനിന്ന് 10,000 കിലോ അരി സ്വകാര്യവിപണിയിൽ മറിച്ചുവിറ്റെന്ന് റിപ്പോർട്ട്. സ്റ്റോക്കിൽ 10 ടണ്ണിലധികം അരിയുടെ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് പെട്ടിമുടിയിലെ ഗോഡൗണിലെ സ്റ്റോർ കീപ്പർമാരായ രണ്ടുപേരെ ചുമതലയിൽനിന്ന് നീക്കി. ഗിരിജൻ സൊസൈറ്റി മുൻ സെക്രട്ടറിയെയും സഹോദരനെയുമാണ് ചുമതലയിൽനിന്ന് നീക്കിയത്. സിവിൽ സപ്ലൈസ് വകുപ്പിലെ ചില താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് അരി മറിച്ചുവിറ്റതെന്നാണ് പുറത്തുവരുന്ന വിവരം. ഇടമലക്കുടിയിലെ ആദിവാസികൾക്ക് കഴിഞ്ഞ മാസത്തെ റേഷൻ 21 ദിവസമായി തടസ്സപ്പെട്ട് കിടക്കുകയാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റെയ്ഡും നടപടിയും. … Continue reading ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽനിന്ന് 10,000 കിലോ അരി മറിച്ചു വിറ്റു; പെട്ടിമുടി ഗോഡൗണിലെ രണ്ട് സ്റ്റോർ കീപ്പർമാർക്കെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed