വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ

ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ. ആദായനികുതി വകുപ്പിന്റെ ബോധവത്കരണ പ്രചാരണപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-2025 വർഷത്തെ ആദായനികുതി റിട്ടേൺ (ഐ.ടി.ആർ.) സമർപ്പിക്കുമ്പോൾ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്പത്തിക താത്പര്യം, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായുള്ള ട്രസ്റ്റുകൾ, മറ്റ്‌ ആസ്തികൾ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ 10 ലക്ഷംരൂപവരെ പിഴചുമത്തുകയും 2015-ലെ നികുതിനിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും. ഇതിനകം ഐ.ടി.ആർ. സമർപ്പിച്ചവർക്ക് വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയക്കും. … Continue reading വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ