ഒരുമാസം കൊണ്ട് ചുമത്തിയ പിഴ 1.58 കോടി

കൊച്ചി: ജില്ലയില്‍ ജൂണ്‍ അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ച എഐ ക്യാമറകള്‍ കണ്ടെത്തിയ ഗതാഗത നിയമലംഘനത്തിന് ഒരുമാസം കൊണ്ട് ചുമത്തിയ പിഴ 1,58,42,000 രൂപ. ഇതില്‍ 26,72,500 രൂപ നോട്ടീസ് ലഭിച്ചവര്‍ അടച്ചുതീര്‍ത്തു. ഇനി 1,31,69,500 രൂപയാണ് കുടിശ്ശികയായുള്ളത്. ഒരുമാസത്തില്‍ 26, 378 കേസുകളാണ് എടുത്തത്.

ക്യാമറ പകര്‍ത്തുന്ന നിയമ ലംഘന ചിത്രങ്ങള്‍ മൂന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് നിയമം ലംഘിച്ച വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കുന്നത്. ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ആദ്യം തിരുവനന്തപുരത്തെ കേന്ദ്ര സര്‍വറിലാണ് ലഭിക്കുക. അവിടെ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കും. അവിടെ കെല്‍ട്രോണ്‍ അധികൃതര്‍ ആദ്യം ചിത്രം പരിശോധിക്കും.

നിയമ ലംഘനമെന്ന് ബോധ്യപ്പെട്ടാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കൈമാറും. വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടുത്ത സെഷനിലേക്ക് കൈമാറും. അവിടെ നിന്നായിരിക്കും വാഹന ഉടമയ്ക്ക് നോട്ടീസ് അയക്കുന്നത്. ചെയ്യാത്ത കുറ്റത്തിനാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ജൂലൈമാസത്തില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എറണാകുളം ജില്ലിയില്‍ വിവിധ ഇടങ്ങളിലായി 63 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം തകരാറിലാണ്.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

Related Articles

Popular Categories

spot_imgspot_img