മുംബൈ: മുംബൈയില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് മരിച്ച പതിനൊന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ചികിത്സയില്‍ കഴിയുന്ന ആളുകളുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ഇത് വളരെ അപ്രതീക്ഷിതവും വേദനാജനകവുമായ സംഭവമാണ്. സൂര്യാഘാതമേറ്റ് മരിച്ച വര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഞാന്‍ കാമോത്തെ എംജിഎം ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരോടും ഡോക്ടര്‍മാരോടും സംസാരിച്ചു. ഈ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ചികിത്സയില്‍ കഴിയുന്ന ആളുകളുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ ചികിത്സ നിരീക്ഷിക്കുകയും അഡ്മിനിസ്‌ട്രേഷനും ഡോക്ടര്‍മാര്‍ക്കും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ”മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ ട്വീറ്റ് ചെയ്തു.