News4media TOP NEWS
മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക് നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ, കൊച്ചി സ്വദേശി പിടിയില്‍

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു
April 24, 2023

ഖാര്‍ത്തൂം: സൈന്യവും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫും തമ്മില്‍ അധികാരത്തിനായുള്ള പോരാട്ടം രണ്ടാം ആഴ്ചയിലും രൂക്ഷം. സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഫ്രാന്‍സ് അറിയിച്ചു. സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യക്കാരുള്‍പ്പെടെ 28 രാജ്യങ്ങളിലെ 388 പേരെയാണ് ഒഴിപ്പിച്ചത്. രണ്ട് സൈനികവിമാനങ്ങളിലായാണ് രക്ഷാദൗത്യം നടത്തിയതെന്നും ഫ്രാന്‍സ് അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ആളുകളെയും കൊണ്ട് നിരവധി വിമാനങ്ങളാണ് പറന്നത്. യുഎസ്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, യുകെ എന്നീ രാജ്യങ്ങള്‍ അവരുടെ നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക വിമാനങ്ങളില്‍ ഒഴിപ്പിച്ചു. ജിബൂട്ടിയില്‍ നിന്നെത്തിയ യുഎസ് സ്‌പെഷല്‍ ഫോഴ്‌സസ് ചിനൂക്ക് ഹെലികോപ്റ്ററുകളിലാണ് എഴുപതോളം എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. രൂക്ഷമായ പോരാട്ടം തുടരുന്നതിനാല്‍ ഒഴിപ്പിക്കല്‍ നടപടി അതീവ അപകടകരമാണെന്ന് യുഎസ് അറിയിച്ചു. മറ്റു രാജ്യങ്ങള്‍ ഒഴിപ്പിക്കലിനു യുഎസ് സഹായം തേടിയിട്ടുണ്ട്.
സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിനായി നാവികസേനയുടെ ഐഎന്‍എസ് സുമേധ പടക്കപ്പല്‍ പോര്‍ട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയിലും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. സുഡാനില്‍നിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ സൗദി അറേബ്യ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിട്ടുണ്ട്. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണു സൗഹൃദരാഷ്ട്രങ്ങളുടെ പൗരന്മാരെക്കൂടി സൗദി രക്ഷപ്പെടുത്തിയത്. 157 പേരെയാണ് സുഡാനില്‍നിന്ന് യുദ്ധക്കപ്പലില്‍ ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 66 പേര്‍.
ജനത്തെ അക്ഷരാര്‍ഥത്തില്‍ വീടുകളില്‍ തടവിലാക്കിയുള്ള ആക്രമണമാണ് സുഡാനില്‍ അരങ്ങേറുന്നത്. എങ്ങും സ്‌ഫോടന ശബ്ദവും പുകയും നിറയുന്നു. ഊര്‍ജം, വെള്ളം, അവശ്യസാധനങ്ങള്‍ എന്നിവ ലഭ്യമല്ലാത്തതിനാല്‍ ജനം ദുരിതത്തിലാണ്. ഒട്ടേറെപ്പേര്‍ നഗരം വിട്ടു ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുന്നു. വീട് ഉപേക്ഷിച്ച് പലായനം ചെയ്ത ഒട്ടേറെപ്പേര്‍ പോരാട്ട മേഖലയില്‍ കുടുങ്ങിയിട്ടുണ്ട്. അയല്‍രാജ്യമായ ചാഡിലേക്കും അഭയാര്‍ഥി പ്രവാഹമുണ്ട്.

 

 

Related Articles
News4media
  • India
  • News
  • Top News

മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

News4media
  • Kerala
  • News
  • Pravasi

കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങ...

News4media
  • Kerala
  • News

കൂറുമാറാൻ കോഴ; തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്; നാലംഗ കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കി; ഇനി തോമസിനെ മന്ത്...

News4media
  • International
  • Top News

യുകെയിൽ രണ്ടു മലയാളികൾക്കു കൂടി ദാരുണാന്ത്യം; നിര്‍മ്മല നെറ്റോയും പോള്‍ ചാക്കോയും വിടവാങ്ങിയതോടെ തുട...

News4media
  • International
  • News

ഇങ്ങനൊരു ട്വിസ്റ്റ് ട്രംപ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; ജോ ബൈഡൻ പദവി രാജിവെച്ച് കമല ഹാരി...

News4media
  • International
  • News

റാഫേൽ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ നിന്നും കരകയറും മുമ്പേ ക്യൂബയിൽ നാശം വിതച്ച് ഇരട്ട ഭൂകമ്പം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]