വൈദ്യുതിനിരക്ക് ഉടന്‍ വര്‍ധിക്കും

തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളിന്മേല്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തെളിവെടുപ്പുകളില്‍ മികച്ച പങ്കാളിത്തമായിരുന്നുവെന്നും കൂടുതല്‍ തെളിവെടുപ്പ് വേണ്ടിവരില്ലെന്നും റഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി സി.ആര്‍.സതീഷ് ചന്ദ്രന്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ശരാശരി 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ ഒന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ നപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ പഴയ താരിഫ് ജൂണ്‍ 30 വരെ റഗുലേറ്ററി കമ്മിഷന്‍ നീട്ടി. പൊതു തെളിവെടുപ്പ് പൂര്‍ത്തിയായതോടെ നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങി.
നാലു മേഖലകളായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അവസാന തെളിവെടപ്പ് തിരുവനന്തപുരം വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാളിലായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ.ജോസ്, അംഗങ്ങളായ ബി.പ്രദീപ്, എ.ജെ.വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതു തെളിവെടുപ്പ്. ഇനി കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ്. തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍, വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹരിത താരിഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള പരാതികളും കമ്മിഷന്‍ കേട്ടു. നിലവില്‍ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ വിലകൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അമിതഭാരം ഗാര്‍ഹിക ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റയാള്‍ മരിച്ചു....

ന്യൂയോർക്കിൽ ഡപ്യൂട്ടി കമ്മീഷണറായി മലയാളി; ഇടുക്കി ഇരട്ടയാർ സ്വദേശി ഇനി യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനത്തിന്റെ അമരത്ത്

അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി...
spot_img

Related Articles

Popular Categories

spot_imgspot_img