News4media TOP NEWS
ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ ഇടുക്കിയിൽ മരത്തിൽ നിന്നും വീണ് മറുനാടൻ തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം ആനവിലാസത്ത് എസ്‌റ്റേറ്റിൽ

വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി

വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി
April 24, 2023

സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ലെഗസി വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളില്‍ വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് തിരികെ വന്നു.
ഇലോണ്‍ മസ്‌ക് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകളെയാണ് ലെഗസി വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകള്‍ എന്ന് വിളിക്കുന്നത്. സെലിബ്രിറ്റി അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ ഇത് ചെയ്തുവന്നിരുന്നത്.
എന്നാല്‍ ഇലോണ്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റര്‍ ബ്ലൂ എന്ന പേരില്‍ പുതിയൊരു സബ്സക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുകയും അതിന്റെ ഭാഗമാവുന്നവര്‍ക്കെല്ലാം ബ്ലൂ വെരിഫിക്കേഷന്‍ നല്‍കുകയും ചെയ്തു. സൗജന്യമായുള്ള വെരിഫിക്കേഷന്‍ ഒഴിവാക്കി എല്ലാവരേയും ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ലെഗസി ബ്ലൂ ടിക്കുകള്‍ ഒഴിവാക്കിയത്.
ഇപ്പോള്‍ ബ്ലൂ ടിക്ക് തിരികെ എത്തിയ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ എടുത്തിട്ടുണ്ടെന്നാണ് അക്കൗണ്ടുകളിലെ ബ്ലൂ ടിക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പോപ്പ അപ്പില്‍ ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

 

Related Articles
News4media
  • News
  • Technology

പിതാവി​ന്റെ മൃതദേഹം ഒരു വർഷത്തിലധികമായി ഫ്രീസറിൽ സൂക്ഷിച്ച് 40 കാരൻ ; അസ്വാഭാവിക മരണത്തിന് പൊലീസ് കേ...

News4media
  • News
  • Technology
  • Top News

ഇന്ത്യയിൽ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; ടെലികോം മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു

News4media
  • India
  • News
  • Technology
  • Top News

യുപിഐ‌ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: നവംബർ മുതൽ യുപിഐ‌ ഇടപാടുകളിൽ വന്ന ഈ മാറ്റം ശ്രദ്ധിച്ചോ ?

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]