ഡോ.വന്ദനയെ ലക്ഷ്യം വെച്ചിരുന്നില്ലെന്ന് സന്ദീപ്

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോടു പറഞ്ഞു.
ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണു കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു. രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്നു ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്.
കൊലപാതകത്തിന്റെ നാലാം നാളായ ശനിയാഴ്ച, സന്ദീപ് സാധാരണ അവസ്ഥയിലായിരുന്നു. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയുമില്ല. അതോടെ പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പരിശോധിച്ചു. മാനസിക ആരോഗ്യപ്രശ്‌നങ്ങളോ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമോ ഇല്ലായെന്ന് സ്ഥിരീകരിച്ചു. അതിനാല്‍ സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.
സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെ: നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നൂവെന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നുവെന്നും സന്ദീപ് വെളിപ്പെടുത്തി.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

ഹർത്താൽ തുടങ്ങി… കെണിയൊരുക്കി വനംവകുപ്പ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ

മാനന്തവാടി: വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു...

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...
spot_img

Related Articles

Popular Categories

spot_imgspot_img