ലോണ്‍ തന്നില്ലെങ്കില്‍ സിനിമയും കാണേണ്ട: അല്‍ഫോണ്‍സ് പുത്രന്‍

സിനിമാ നിര്‍മാണത്തിന് ബാങ്ക് വായ്പ അനുവദിക്കുന്നില്ലെന്നും അതിനാല്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമാ കാണാനുള്ള അവകാശം ഇല്ലെന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമയെ നശിപ്പിക്കാനുതകുന്ന വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാല്‍ പ്രതീക്ഷിക്കരുത്.
എന്നാല്‍ സംവിധായകന്റെ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട രസകരമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചിലര്‍ ഇതിനെ ട്രോള്‍ രൂപത്തിലും പരിഹസിക്കുന്നുണ്ട്. ഇതിനോട് സംവിധായകന്റെ മറുപടി ഇങ്ങനെ:
”സിനിമയില്‍ ആളുകളുടെ 24 കരകൗശലങ്ങളുണ്ട്. എഴുത്തുകാരന്‍, നിര്‍മാതാവ്, മേക്കപ്പ്മാന്‍, കോസ്റ്റ്യൂം ഡിസൈനര്‍, കലാസംവിധായകന്‍, ഛായാഗ്രാഹകന്‍, എഡിറ്റര്‍, അഭിനേതാക്കള്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് തുടങ്ങി എല്ലാവരുടെയും പട്ടിക ഇങ്ങനെ നീളുന്നു. നാമെല്ലാവരും എങ്ങനെ ചൂതാട്ടക്കാരായി? സലൂണ്‍ നടത്തുന്നവന്‍ ചൂതാട്ടക്കാരനല്ല.. സിനിമയില്‍ മേക്കപ്പ് ചെയ്താല്‍ അയാള്‍ ചൂതാട്ടക്കാരനാകും. എങ്ങനെയാണ് സിനിമ ചൂതാട്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? ഒരൊറ്റ സിനിമയ്ക്ക് 40-ലധികം അവകാശങ്ങള്‍ വില്‍പ്പനയ്ക്ക് ഉണ്ട്. വായ്പ നല്‍കരുതെന്ന നിയമം പണ്ടേ നിലനിന്നിരിക്കാം. ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്.”-അല്‍ഫോന്‍സ് പറയുന്നു.
തന്റെ പുതിയ തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അല്‍ഫോന്‍സ് പുത്രന്‍. റൊമാന്റിക് കഥ പറയുന്ന ചിത്രം ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...
spot_img

Related Articles

Popular Categories

spot_imgspot_img