തിരുവനന്തപുരം: മേയ് മുതല്‍ ആര്‍സി ബുക്കുകള്‍ കൂടി സ്മാര്‍ട് കാര്‍ഡുകളായി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളുടെ പരമാവധി വേഗത സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. റോഡുകള്‍ മെച്ചപ്പെട്ട സ്ഥിതിക്ക് പരമാവധി വേഗത വര്‍ധിപ്പിച്ചുകൊണ്ട് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് സ്മാര്‍ട് കാര്‍ഡാക്കി മാറ്റുന്നതിന് ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും മാത്രമേ ഈടാക്കൂവെന്നും മന്ത്രി വ്യക്തമാക്കി. ആര്‍സി ബുക്കും ഇങ്ങനെ സ്മാര്‍ട്ടായി മാറ്റാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1200 രൂപയും പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടിവരും.
അതേസമയം, പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യാന്തര നിലവാരത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യുവാക്കള്‍ക്ക് ആധികാരിക രേഖയായി ഇതു ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോട്ടര്‍ വാഹനവകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിയും.