അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചക്ക വിഭവങ്ങള്‍ കോര്‍ത്തിണക്കി യുഎയിലെ ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023. യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ജാക് ഫ്രൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ചക്കയും ചക്ക വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് മേള നടന്നത്. മെയ് 3 വരെയാണ് ജാക് ഫ്രൂട്ട് ഫെസ്റ്റ് നടക്കുക. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു.എസ്.എ, വിയറ്റ്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഇനം ചക്കകളാണ് മേളയിലൊരുക്കിയത്.
വിവിധ ഇനം ചക്ക വിഭവങ്ങളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുമാണ് ജാക് ഫ്രൂട്ട് ഫെസ്റ്റിവലില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം മേളയില്‍ ലഭ്യമാകും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ കേരളത്തില്‍ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം ഉണ്ടാകും.
ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതര്‍ വ്യക്തമാക്കി. ദുബായ് അല്‍ കറാമയില്‍ മേളയോട് അനുബന്ധിച്ചിട്ടുള്ള മീറ്റ് ആന്‍ഡ് ഗ്രേറ്റ് പരിപാടിയില്‍ ഫുഡ് വ്ലോഗര്‍ സുല്‍ത്താന്‍ അല്‍ ജസ്മി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ലുലു ഡയറക്ടര്‍ ജയിംസ് വര്‍ഗീസ്, റീജിയേണല്‍ ഡയറക്ടര്‍മാരായ തമ്പാന്‍ കെ പി, നൗഷാദ് എംഎ തുടങ്ങിയവരും ഭാഗമായി. അജ്മാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ എമറാത്തി കലാകാരി ഫാത്തിമ അല്‍ ഹൊസൈനി, മലയാള സിനിമാ താരം ബാബു ആന്റണി എന്നിവര്‍ പങ്കെടുത്തു.