മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നില്ല ഷാരൂഖിന്റെ പ്രതിഫലം

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ഷാറുഖ് ഖാന്റെ ‘പഠാന്‍’. ആഗോള തലത്തില്‍ 1050 കോടി രൂപയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച ലാഭ വിവര കണക്കുകള്‍ പുറത്തുവിട്ട് ബോളിവുഡ് മാധ്യമങ്ങള്‍. 270 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ 57 കോടി കളക്ട് ചെയ്ത ചിത്രം, കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കലക്ഷന്‍ 657.85 കോടിയും നെറ്റ് കളക്ഷന്‍ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി.
കരിയറിലെ തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് നാല് വര്‍ഷം സിനിമയില്‍ നിന്ന് അകന്നു നിന്നതിനു ശേഷം ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്‍ നായകനായെത്തിയ സിനിമയെന്ന പ്രത്യേകതയും പഠാനുണ്ട്. ഇപ്പോഴിതാ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഷാറുഖ് ഖാന് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളും പുറത്തുവന്നിരിക്കുന്നു.
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരമായിരുന്നില്ല ഷാറുഖിന്റെ പ്രതിഫലം. ലാഭവിഹിതം പങ്കുവയ്ക്കുന്ന കരാര്‍ ആയിരുന്നു യാഷ് രാജ് ഫിലിംസും ഷാറുഖുമായി ഉണ്ടായിരുന്നത്. നിര്‍മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം എന്നായിരുന്നു കരാര്‍. ഓവര്‍സീസ്, ഡിസ്ട്രിബ്യൂഷന്‍, സാറ്റലൈറ്റ്, ഓഡിയോ, ഒടിടി തുടങ്ങിയ അവകാശങ്ങളിലെല്ലാം ചിത്രം കോടികള്‍ വാരി. മുഴുവന്‍ വരുമാനവും പരിഗണിക്കുമ്പോള്‍ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം! കരാര്‍ പ്രകാരം ഷാറുഖ് ഖാന് ലഭിക്കുക 200 കോടി ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഷെയര്‍ 245 കോടിയും വിദേശത്തു നിന്നുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഷെയര്‍ 178 കോടിയുമാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്‌സില്‍ നിന്ന് 30 കോടിയും ലഭിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

കെപിസിസി പ്രസിഡന്റ് സ്ഥാനം; കെ സുധാകരന് ആശ്വാസം

നേതൃമാറ്റ ചർച്ചകളെ കുറിച്ച് കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു തിരുവനന്തപുരം: കെപിസിസി...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img