ഫ്‌ളിപ്കാര്‍ട്ടില്‍ 65 ഇഞ്ച് ഗൂഗിള്‍ ടിവി അവതരിപ്പിച്ച് തോംസണ്‍

ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ തോംസണ്‍ 65 ഇഞ്ച് ഗൂഗിള്‍ ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ നിലവിലുള്ള ഓത്ത് പ്രോ മാക്‌സ് സീരീസ് വിപുലീകരിച്ചാണ് പുതിയ ടിവി അവതരിപ്പിച്ചത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ ടിവി ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന. ഏപ്രില്‍ 13 ന് ആരംഭിക്കുന്ന സമ്മര്‍ സേവിങ് ഡേയ്സ് സെയിലില്‍ ഇത് ലഭ്യമാകും. 43,999 രൂപയാണ് വില. ഫ്‌ലിപ്കാര്‍ട്ട് സമ്മര്‍ സേവിങ് ഡേയ്സ് സെയിലില്‍ തോംസണിന്റെ മറ്റു ഉല്‍പന്നങ്ങളും വില്‍പനയ്ക്കുണ്ടാകും. തോംസണിന്റെ തന്നെ മറ്റ് ടിവികളും ആകര്‍ഷകമായ വിലയില്‍ വാങ്ങാം. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും.
ഗൂഗിള്‍ ടിവി, ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാല്‍ നിറഞ്ഞതാണ് പുതിയ 65 ഇഞ്ച് ടിവി. കൂടാതെ 2 ജിബി റാം + 16 ജിബി മെമ്മറിയുമായാണ് ഇത് വരുന്നത്. പുതിയ 65 ഇഞ്ച് ഗൂഗിള്‍ ടിവി പൂര്‍ണമായും ഫ്രെയിംലെസ് ആണ്. കൂടാതെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ 10+, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട്, ബെസല്‍-ലെസ് ഡിസൈന്‍, 40W ഡോള്‍ബി ഓഡിയോ സ്റ്റീരിയോ ബോക്‌സ് സ്പീക്കറുകള്‍, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ എസ്പിപിഎല്‍ ആണ് തോംസണിനായി ഗൂഗിള്‍ ലൈസന്‍സുള്ള ടിവികള്‍ നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ മികച്ച ഗൂഗിള്‍ ടിവികള്‍ വിപിണിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് കൂടിയാണ് തോംസണ്‍. 500,000 ലധികം ടിവി ഷോകളുള്ള നെറ്റ്ഫ്‌ലിക്‌സ്, പ്രൈ വിഡിയോ, ഹോട്ട്സ്റ്റാര്‍, സീ5, ആപ്പിള്‍ ടിവി, വൂട്ട്, സോണിലിവ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ 10000 ലധികം ആപ്പുകളും ഗെയിമുകളും ഉള്ള ഈ ടിവികള്‍ പൂര്‍ണമായും ബെസെല്‍-ലെസ് ആന്‍ഡ് എയര്‍ സ്ലിം ഡിസൈനിലാണ് വരുന്നത്. ഈ ടിവികള്‍ റോസ് ഗോള്‍ഡ് നിറത്തില്‍ ലഭ്യമാണ്.
ഇന്ത്യയില്‍ തോംസണ്‍ ആദ്യമായി അവതരിപ്പിച്ചത് സ്മാര്‍ട് ടിവിയാണ്. തോംസണ്‍ സ്മാര്‍ട് ടിവി 2018 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകള്‍, എയര്‍-കൂളറുകള്‍ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ സജീവമായി. 120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസണ്‍.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് രോഗി; മൂക്കിന് ക്ഷതം, ചോര വാർന്നു

ഇന്നലെ രാത്രിയോടെയാണ് നവാസിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത് തിരുവനന്തപുരം: ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് നേരെ...

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

ന്യൂയോർക്കിൽ ഡപ്യൂട്ടി കമ്മീഷണറായി മലയാളി; ഇടുക്കി ഇരട്ടയാർ സ്വദേശി ഇനി യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനത്തിന്റെ അമരത്ത്

അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി...

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി...

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...
spot_img

Related Articles

Popular Categories

spot_imgspot_img