ദിസ്പൂര്‍: പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ യാഥാര്‍ത്ഥ്യമാക്കി രംഗോലി ഫെസ്റ്റിവല്‍. അസം സര്‍ക്കാരും വിവിധ മന്ത്രാലയങ്ങളും ചേര്‍ന്ന് തയാറാക്കിയിരിക്കുന്ന രംഗോലി ഫെസ്റ്റിവല്‍ അതിന്റെ ഏഴാം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്. ഗുവാഹത്തിയില്‍ ആരംഭിച്ച ഫെസ്റ്റിവല്‍ വടക്ക് കിഴക്കന്‍ മേഖലയിലെ സംരഭകരുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരം ഒരുക്കുന്നു.
ഏപ്രില്‍ 20-മുതലാണ് ഗുവാഹത്തിയില്‍ രംഗോലി ഫെസ്റ്റിവല്‍ ആരംഭിച്ചത്. നിരവധി സംരംഭകര്‍ രംഗോലി ഫെസ്റ്റില്‍ ഭാഗമായി. വൈവിദ്ധ്യങ്ങളുടെ പ്രദര്‍ശന വേദിയായിരിക്കുകയാണ് രംഗോലി ഫെസ്റ്റിവല്‍.
‘മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്വയം സഹായ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കൊപ്പം തങ്ങളുടെ ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു’. സാധാരണക്കാരെ മുന്‍ധാരയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന വോക്കല്‍ ഫോര്‍ ലോക്കല്‍ മുദ്രാവാക്യം പ്രാദേശിക സംരംഭകരില്‍ പ്രതിഫലിച്ചുവെന്നും മേളയില്‍ പങ്കെടുത്ത സംരംഭകര്‍ പ്രതികരിച്ചു.