പതിവായി പിസ്ത കഴിക്കുന്നത് കുടവയര്‍ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നു പഠനം. യുഎസിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഫുഡ് ഡാറ്റ സെന്‍ട്രലിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒരു ഔണ്‍സ് പിസ്തയില്‍ 163 കാലറി, 5 ഗ്രാം പ്രോട്ടീന്‍, 13 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. ഇത്രയും കൊഴുപ്പും കാലറിയും കഴിച്ചാല്‍ എങ്ങനെ ഭാരം കുറയും എന്നാണോ? പിസ്തയിലടങ്ങിയ കാലറിയും കൊഴുപ്പും ശരീരത്തിനാവശ്യമുള്ളവയാണ്. പിസ്തയില്‍ ആരോഗ്യകരമായ അപൂരിതകൊഴുപ്പ് ആണ് ഉള്ളത്. കാലറിയോടൊപ്പം പ്രോട്ടീനും ഫൈബറും പിസ്തയിലുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, അരവണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറച്ച് കുടവയര്‍ കുറയ്ക്കാനും പിസ്ത സഹായിക്കുമെന്ന് പഠനം പറയുന്നു. പഠനത്തിനായി ആളുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. പിസ്ത അടങ്ങിയ ഭക്ഷണവും പിസ്ത ഇല്ലാത്ത ഭക്ഷണവും രണ്ടു കൂട്ടര്‍ക്കും നല്‍കി. പിസ്ത ഗ്രൂപ്പിലുള്ളവരുടെ അരവണ്ണം കണ്‍ട്രോള്‍ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് കുറഞ്ഞതായി കണ്ടു. ഇതു മാത്രമല്ല, ആകെ കൊളസ്‌ട്രോളും എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറഞ്ഞു. കൂടാതെ അഡിപ്പോനെക്റ്റിന്‍ ലെവല്‍ കൂടുകയും ചെയ്തു.
പിസ്തയുടെ ആരോഗ്യ ഗുണങ്ങള്‍
പിസ്തയില്‍ ഫൈബര്‍ (നാരുകള്‍) ധാരാളമുണ്ട്. ഇത് ഏറെനേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഈ ഫൈബറില്‍ ഉദരാരോഗ്യമേകുന്ന നല്ല ബാക്ടീരിയകളും ഉണ്ട്.
ന്മധാതുക്കള്‍, നാരുകള്‍, പ്രോട്ടീന്‍, അപൂരിതകൊഴുപ്പ് ഇവ പിസ്തയില്‍ ധാരാളമുണ്ട്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ ഇവ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.
ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുന്നു
രക്തത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും (ഗ്ലൈസെമിക് ഇന്‍ഡക്‌സ്) അളവ് കുറയ്ക്കാന്‍ പിസ്ത സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തക്കുഴലുകളുടെ വഴക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും