News4media TOP NEWS
തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

പിണറായി സര്‍ക്കാര്‍ മോദിയുടെ പകര്‍പ്പ്: പ്രതിപക്ഷനേതാവ്

പിണറായി സര്‍ക്കാര്‍ മോദിയുടെ പകര്‍പ്പ്: പ്രതിപക്ഷനേതാവ്
April 14, 2023

തിരുവനന്തപുരം: മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം ചിത്രീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണ്. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് സംസ്ഥാന സര്‍ക്കാരിന്റേയും നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്കും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് നോട്ടിസ് നല്‍കിയിരുന്നു. മന്ത്രിമാരുടെയും ഭരണപക്ഷ എംഎല്‍എമാരുടേയും സ്റ്റാഫംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂര്‍വ്വം മറന്നതാണോ? അതോ മുഖ്യമന്ത്രിയെ ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു.
പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ സംഘടന കൂടി ഈ വിഷയത്തില്‍ ഇടപെടണം. മാധ്യമങ്ങളേയും വിമര്‍ശകരേയും തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരേയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഭയമാണ്. അതുകൊണ്ടാണ് സഭാ ടിവിയെ സര്‍ക്കാര്‍ വിലാസം ടിവിയാക്കി അധപതിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭാ ടിവി അവഗണിച്ചാല്‍ ആ ദൃശ്യങ്ങള്‍ നിയമം ലംഘിച്ചും പുറത്തെത്തിക്കും. സര്‍ക്കാരിന്റേയും നിയമസഭാ സെക്രട്ടേറിയറ്റിന്റേയും ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. അത് കേരളത്തില്‍ വിലപ്പോകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Related Articles
News4media
  • Kerala
  • Top News

തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • Kerala
  • News
  • Top News

ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital