ന്യൂഡല്‍ഹി: പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തില്‍നിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണ് പിഎസ്എല്‍വി-സി55. റോക്കറ്റുകള്‍ വിക്ഷേപണം ചെയ്യുന്നതിനു മുന്‍പ് പാതി അസംബിള്‍ ചെയ്യുന്ന കേന്ദ്രമാണിത്. മുന്‍പ് റോക്കറ്റുകള്‍ വിക്ഷേപണത്തറയില്‍ എത്തിച്ചാണ് അസംബിള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ പിഐഎഫില്‍ വച്ച് പാതി അസംബിള്‍ ചെയ്താണ് വിക്ഷേപണത്തറയിലേക്ക് എത്തിക്കുക. ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോള്‍ത്തന്നെ മറ്റൊരു റോക്കറ്റിനെ അസംബിള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് പിഐഎഫിന്റെ പ്രത്യേകത.
ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ വാണിജ്യ വിക്ഷേപണമാണ് ഇന്നത്തേത്. തുടര്‍ച്ചായി വാണിജ്യ വിക്ഷേപണങ്ങള്‍ നടത്തുമ്പോള്‍ കാലതാമസം ഉണ്ടാകാതിരിക്കാനാണ് പിഐഎഫില്‍ വച്ച് പാതി അസംബിള്‍ ചെയ്യാന്‍ തീരുമാനിച്ചത്. പോമില്‍ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, സ്റ്റാര്‍ട്ടപ്പുകളായ ബെല്ലാട്രിക്‌സ്, ധ്രുവ സ്‌പേസ് എന്നിവയുടേതായ ഏഴ് പേലോഡുകളും ഉള്‍പ്പെടുന്നു.