News4media TOP NEWS
എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക് നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ, കൊച്ചി സ്വദേശി പിടിയില്‍ ഐഎഎസ് ഉദ്യോഗസ്ഥർ കെ.ഗോപാലകൃഷ്ണനും എൻ.പ്രശാന്തിനും സസ്പെൻഷൻ; കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് പിന്നാലെ

നന്ദി ഭഗവാനും നീട്ടി വെച്ച ഒറ്റക്കാലും

നന്ദി ഭഗവാനും നീട്ടി വെച്ച ഒറ്റക്കാലും
April 25, 2023

ശിവക്ഷേത്രങ്ങളില്‍ നാം കാണുന്ന പ്രതിഷ്ഠയാണ് നന്ദി ഭഗവാന്‍. എന്നാല്‍ നന്ദി ഭഗവാന്‍ ഒരു കാല്‍ മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നില്‍ ഒരു ഐതീഹ്യം ഉണ്ട്. അത് ഇങ്ങനെയാണ്:
ശിലാദ മുനിയുടെ വര്‍ഷങ്ങള്‍ നീണ്ട കഠിന തപസ്സില്‍ സംപ്രീതനായ ഭഗവാന്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു . ശിലാദയോട് എന്ത് വരം വേണമെന്നു ചോദിച്ചു. തനിക്ക് ഒരു പുത്രനെ വേണമെന്നു ശിലാദ ഭഗവാനോട് പറഞ്ഞു. ശിലാദയുടെ ഈ ആഗ്രഹം എത്രയും വേഗം സാധിച്ചു നല്‍കാം എന്ന് പറഞ്ഞ് ഭഗവാന്‍ അപ്രത്യക്ഷനായി. അടുത്ത ദിവസം തന്റെ ആശ്രമത്തിനു മുന്നില്‍ ശിലാദ ഒരു കുട്ടിയെ കണ്ടു.
വളരെ മനോഹരനായിരുന്നു ആ കുട്ടി. ഭഗവാന്‍ അരുള്‍ ചെയ്തത് പോലെ തന്നെ ശിലാദ അവന് നന്ദി എന്ന് പേര് നല്‍കി. മിടുക്കനായ നന്ദി ആശ്രമ കര്‍മങ്ങള്‍ വേഗം പഠിച്ചു. ഒരിക്കല്‍ ആശ്രമം സന്ദര്‍ശിക്കാന്‍ എത്തിയ മിത്ര വരുണ മഹര്‍ഷികള്‍ മടങ്ങിപോകുന്ന വഴി സങ്കടത്തോടുകൂടെ ശിലാദയോട് പറഞ്ഞു, തന്റെ മകന്‍ നന്ദിക്ക് ആയുസ് കുറവാണെന്ന്. ഇത് കേട്ട ശിലാദ വളരെ ദു:ഖിതനായി. ആശ്രമത്തില്‍ തിരിച്ചെത്തി നന്ദിയോട് ഈ വിവരം പറഞ്ഞു. ഇത് കേട്ട നന്ദി തനിക്ക് തപസ്സിരിക്കണമെന്നും അതിനു പിതാവിന്റെ അനുഗ്രഹം വേണമെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു.
നന്ദിയുടെ കഠിന തപസ്സില്‍ ഭഗവാന്‍ സംപ്രീതനായി പ്രത്യക്ഷപ്പെട്ടു. നന്ദിയോട് എന്ത് വരം വേണം എന്ന് ചോദിച്ചപ്പോള്‍ മറുപടി തനിക്കെന്നും ഭഗവാന്റെ കൂടെ നില്‍ക്കണമെന്നതായിരുന്നു. ഇത് കേട്ട ശിവഭഗവാന്‍ തന്റെ വാഹനവും സന്തത സഹചാരിയുമായിട്ട് എന്നും കൈലാസത്തില്‍ നന്ദി ഉണ്ടാകുമെന്നും നന്ദിയുടെ മുഖം കാളയുടേതാക്കുമെന്നും പറഞ്ഞു. കലിയുഗത്തില്‍ ഒറ്റക്കാലില്‍ നടക്കേണ്ടി വരുമെന്നും ഭഗവാന്‍ അരുള്‍ ചെയ്തു, ഈ കാരണത്താലാണ് നന്ദിയുടെ ഒരു കാല്‍ നീണ്ട് നില്‍ക്കുന്നതായി നാം കാണുന്നത് എന്നാണ് ഐതീഹ്യം.

 

Related Articles
News4media
  • Astrology

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

News4media
  • Astrology

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ...

News4media
  • Astrology

നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]