News4media TOP NEWS
കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ

നടനും നിര്‍മാതാവുമായ മനോബാല അന്തരിച്ചു

നടനും നിര്‍മാതാവുമായ മനോബാല അന്തരിച്ചു
May 3, 2023

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിര്‍മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു ചികില്‍സയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളില്‍ വേഷമിട്ടു. നാല്‍പതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകള്‍, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികില്‍സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു.
പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982 ല്‍ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Related Articles
News4media
  • Kerala
  • News

വയനാട്ടിൽ ഇറങ്ങിയ വരത്തൻ കടുവയ്ക്ക് ആട്ടിറച്ചി മതി; കെണി വെച്ചിട്ടുണ്ട്; ഇര തേടി വന്നാൽ വെടിയുതിർക്ക...

News4media
  • Editors Choice
  • Kerala
  • News

കാടൻ ബില്ലെന്ന് വിമർശനം; വനം ഭേദഗതി ബില്ല് തത്കാലമില്ല

News4media
  • Kerala
  • News

രണ്ടാം വരവിലെ ആദ്യ ചുവട് പിഴച്ച് അൻവർ; താത്പര്യമില്ലെന്ന് എ വി ഗോപിനാഥ്

News4media
  • India
  • News
  • Top News

മഹാകുംഭമേളക്കിടെ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം

News4media
  • India
  • News

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ

News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital