News4media TOP NEWS
15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

‘ദ് കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളില്‍

‘ദ് കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളില്‍
May 5, 2023

തിരുവനന്തപുരം: റിലീസിന് മുന്‍പുതന്നെ വിവാദമുണ്ടാക്കിയ ഹിന്ദി ചിത്രം ‘ദ് കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 30 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കൊച്ചിയിലെ ഷേണായീസ് തിയേറ്ററിന് മുന്നില്‍ എന്‍.വൈ.സി പ്രതിഷേധിച്ചു. തിയേറ്ററിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഈ ആവശ്യം സുപീകോടതിക്ക് മുന്നില്‍ എത്തിയെങ്കിലും ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
ഐഎസ് റിക്രൂട്ട്മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്‌നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
ഇതിനിടെ കേരള സ്റ്റോറി തിയറ്ററില്‍ നിരോധിച്ചാല്‍ ജനം ഒടിടിയില്‍ കാണുമെന്നും സെന്‍സര്‍ ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്നത് നല്ല പ്രവണതയല്ലെന്നും തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് അഭിപ്രായപ്പെട്ടിരുന്നു.

 

Related Articles
News4media
  • Kerala
  • Top News

തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • Kerala
  • News
  • Top News

ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital