News4media TOP NEWS
സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത് വാവര് സ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി കോൺ​ഗ്രസ്

ടിക്കറ്റ് വില്‍പ്പന നിര്‍ത്തി ഗോ ഫസ്റ്റ്

ടിക്കറ്റ് വില്‍പ്പന നിര്‍ത്തി ഗോ ഫസ്റ്റ്
May 4, 2023

മുംബൈ: പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മേയ് 15 വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന് (എന്‍.സി.എല്‍.ടി.) അപേക്ഷ നല്‍കിയതിന് പിന്നാലെ ഡി.ജി.സി.എയുടെ കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ഗോ ഫസ്റ്റ് ഇക്കാര്യം അറിയിച്ചത്.
കമ്പനിയുടെ അപേക്ഷയിന്‍മേല്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ തീരുമാനം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗോ ഫസ്റ്റ് അറിയിച്ചതെന്ന് ഡിജിസിഎ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ചട്ടത്തില്‍ പറയുന്ന സമയപരിധിക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചുനല്‍കണമെന്നും ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ, മേയ് ഒമ്പത് വരെ എല്ലാ വിമാന സര്‍വീസുകളും സസ്പെന്‍ഡ് ചെയ്തതായി ഗോ ഫസ്റ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും യാത്രയ്ക്ക് തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ മേയ് മൂന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സര്‍വീസ് റദ്ദാക്കുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തനടപടിക്കായി കഴിഞ്ഞ ദിവസമാണ് അപേക്ഷ നല്‍കിയിരുന്നത്. തകരാറിലായവയ്ക്ക് പകരമുള്ള എന്‍ജിനുകള്‍ അമേരിക്കന്‍ എന്‍ജിന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്. പാപ്പരത്തനടപടിക്ക് അപേക്ഷ നല്‍കിയത് കമ്പനി വില്‍ക്കാന്‍ ഉദ്ദേശിച്ചല്ലെന്നും ബാങ്കുകള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കാനും ആയിരക്കണക്കിനുപേരുടെ തൊഴില്‍ സംരക്ഷിക്കാനുമാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

 

Related Articles
News4media
  • Kerala
  • News
  • Top News

സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

News4media
  • Kerala
  • News
  • Top News

സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

News4media
  • Kerala
  • News
  • Top News

വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സം...

News4media
  • India
  • News

കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു; മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു

News4media
  • India
  • News
  • Top News

ക്യാരക്‌ടർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യം: നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

News4media
  • India
  • News
  • Top News

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന, ആയുധങ്ങൾ പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]