മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന്റെ ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കു ശസ്ത്രക്രിയ. വലതു കൈമുട്ടിലെ പരുക്കുമൂലം വലയുന്ന താരം ഈ മാസം ആദ്യം ബല്‍ജിയത്തിലെ സ്‌പെഷലിസ്റ്റ് ഡോക്ടറെ സന്ദര്‍ശിച്ച് മൈനര്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
2021 മുതല്‍ ഇതേ പരിക്കുമൂലം ആര്‍ച്ചര്‍ക്ക് ട്വന്റി20 ലോകകപ്പും ആഷസ് പരമ്പരയും ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്ന താരം കഴിഞ്ഞ ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ഇറങ്ങിയിരുന്നു.