യു.എസ്: വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരികെയെത്താനുള്ള മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിര്‍ദേശം ആശങ്കയോടെയാണ് ജീവനക്കാര്‍ കാണുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ മെറ്റ ഇതിനോടകം പിരിച്ചുവിട്ടിരുന്നു. ഗൂഗിളിന്റെ സമാനമായ രീതി തന്നെയാണ് മെറ്റയും സ്വീകരിച്ചിരിക്കുന്നത്.
ഓഫീസ് ജീവനക്കാര്‍ക്കായി നില്‍കിയിരുന്ന സൗജന്യങ്ങളെല്ലാം മെറ്റ വെട്ടിച്ചുരുക്കിയിരിക്കുയാണ്. സൗജന്യ ഭക്ഷണം, പലഹാരങ്ങള്‍, കഫറ്റീരിയ തുടങ്ങിയവയെല്ലാം മെറ്റ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഈ തീരുമാനങ്ങളില്‍ ജീവനക്കാര്‍ തീര്‍ത്തും അസംതൃപ്തരാണ്. ഇയര്‍ ഓഫ് എഫിഷ്യന്‍സി അഥവാ മികവിന്റെ വര്‍ഷം എന്ന പേരില്‍ ചിലവ് ചുരുക്കല്‍ കര്‍മപരിപാടികളിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. കൂടാതെ സൗജന്യമായി നല്‍കിയിരുന്ന ആരോഗ്യ, ക്ഷേമ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ളവ മെറ്റ നിര്‍ത്തലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മാത്രം ചെലവ് ചുരുക്കലിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും 10000 പേരെ പിരിച്ചുവിടുമെന്നും മെറ്റ മേധാവി പ്രഖ്യാപിച്ചു. പിരിച്ചുവിടലില്‍ നിന്ന് രക്ഷപ്പെടാന്‍ മാനേജ്മെന്റിന് മുന്നില്‍ സ്വീകാര്യത നേടാനുള്ള മത്സരവും ജീവനക്കാര്‍ തമ്മില്‍ ഉണ്ട്.