ലക്നൗ : വാരണാസി സിറ്റി കാര്‍ഷിക വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ത്രിദിന ജി20 യോഗത്തിന്് ഉത്തര്‍പ്രദേശില്‍ ഇന്ന് തുടക്കം. ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന ത്രിദിന പരിപാടിയില്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ജി20-യുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികള്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ യോഗി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ലോകത്തെ മുഴുവന്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനാവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സൗഹാര്‍ദ്ധ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മൂന്ന് ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.
വസുദൈവ കുടുംബകം എന്ന ആശയത്തോടെയാണ് ഇന്ത്യ ഈ വര്‍ഷം ജി20-യ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. വാരണാസിയില്‍ ആകെ ആറ് ജി20 യോഗങ്ങളാകും നടക്കുക. ആദ്യ യോഗം ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം നഗരം മുഴുവന്‍ അലങ്കരിച്ചിട്ടുണ്ട്. ജി20-യുടെ പ്രധാന യോഗം താജ് ഹോട്ടലില്‍ വച്ചാണ് നടക്കുക. ഇതിന് ശേഷം അതിഥികള്‍ക്കായി കാശി പര്യടന പരിപാടികള്‍ ഒരുക്കും. പ്രധാനമായും ബുദ്ധന്റെ വാസസ്ഥലമായ ഗംഗയിലെ സാരാനാഥില്‍ ബോട്ടിംഗ് നടത്തും. കൂടാതെ കാശിയില്‍ നടക്കുന്ന ലോകപ്രശസ്തമായ ഗംഗ ആരതിയിലും ജി20 പ്രതിനിധികള്‍ പങ്കെടുക്കും.
വാരണാസിയില്‍ നടക്കുന്ന യോഗത്തിന്റെ ആദ്യ ദിനം അഗ്രികള്‍ച്ചറല്‍ ചീഫ് സയന്റിസ്റ്റുകളുടെ മീറ്റിംഗ് നടക്കും. യോഗത്തില്‍ വെച്ച് സസ്റ്റെയ്നബിള്‍ അഗ്രികള്‍ച്ചറല്‍ സിസ്റ്റ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, ശാസത്രം, സാങ്കേതിക വിദ്യ, നൂതനത്വം എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. രണ്ടാം ദിനത്തില്‍ ഡിജിറ്റല്‍ കൃഷിയും സുസ്ഥിര കാര്‍ഷിക മൂല്യ ശൃംഖല എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും.