പെരുംജീരകം കഴിച്ചാല്‍ ഭാരം കുറയുമോ? നിരവധി ആളുകള്‍ക്കിടയില്‍ ഉയരുന്ന ഒരു ചോദ്യമാണിത്. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ പെരുംജീരകത്തിന് കഴിയുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിറ്റമിന്‍ സി, ഇ, കെ എന്നിവയും കാത്സ്യം, മഗ്‌നിഷ്യം, സിങ്ക്, പൊട്ടാസ്യം, സെലീനിയം, ഇരുമ്പ് എന്നീ ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള പദാര്‍ത്ഥമാണ് പെരുംജീരകം. മലയാളികളെ സംബന്ധിച്ചിടത്തോളം പല ആഹാരങ്ങളിലും അല്‍പം പെരുംജീരകം ഉള്‍പ്പെടുത്തുന്നതാണ് ശീലം. മീന്‍ വറുക്കുന്നതില്‍ പോലും ജീരകം വിതറുന്ന പതിവ് ചില അടുക്കളകളിലുണ്ട്.
പെരുംജീരകത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഘടനം. ഈ ഫൈബറുകള്‍ ദഹനത്തെ സ്വാധീനിക്കുന്നു. ഭക്ഷണത്തിന് ശേഷം അല്‍പം പെരുംജീരകം കഴിക്കുകയാണെങ്കില്‍ ദഹനത്തെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വിശപ്പ് അനുഭവപ്പെടുന്നതും ഇതുവഴി കുറയുന്നു. വിശപ്പിനെ അകറ്റി നിര്‍ത്തുന്നതിലൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നു. ഇത് അമിത ഭാരം കുറയ്ക്കാന്‍ സഹായമാകുന്നു. ഉയര്‍ന്ന അളവില്‍ നൈട്രേറ്റുകള്‍ അടങ്ങിയ ഒന്നാണ് പെരുംജീരകം. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച ഭക്ഷണ പദാര്‍ത്ഥം കൂടിയാണിത്. പെരുംജീരകം ശീലിച്ചാല്‍ ആരോഗ്യവും കാത്തുസൂക്ഷിക്കാം വണ്ണവും കുറയ്ക്കാമെന്ന് സാരം.