കേരള മണ്ണില്‍ വന്ദേ ഭാരത് ഇന്നുമുതല്‍ കുതിച്ചുപായും

 

തിരുവനന്തപുരം: വന്ദേ ഭാരതിന് പ്രധാനമന്ത്രി നരേന്ദ്രമോദി.പച്ചക്കൊടി വീശുമ്പോള്‍ കേരളത്തിന് ഇത് അഭിമാന നിമിഷം, 10.30-നാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരതിന്റെ ഫ്ളാഗ് ഓഫ് നടന്നത്. ഫ്ളാഗ് ഓഫിന് മുന്‍പ് വിവിധ രംഗത്ത് കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളുമായും നരേന്ദ്രമോദി സംവദിച്ചു. കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ ഉപന്യാസ, കവിതാ,ചിത്രരചന മത്സരങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ വിജയികളായ വിദ്യാര്‍ത്ഥികളും ആദ്യ യാത്രയിലുണ്ടായിരുന്നു.
വന്‍ കരഘോഷത്തോടെയാണ് വന്ദേ ഭാരതിനെ ജനങ്ങള്‍ സ്വീകരിച്ചത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ നേതാക്കാള് പങ്കെടുത്തിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് നാളെ കാസര്‍കോട് നിന്ന് ആദ്യ സര്‍വീസ് നടത്തും. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് വെള്ളിയാഴ്ച മുതലാണ്. ഒരാഴ്ചത്തെ ടിക്കറ്റുകള്‍ ഏറെക്കുറെ പൂര്‍ണമായും റിസര്‍വ് ചെയ്ത് കഴിഞ്ഞു.
വിവിധ സ്റ്റേഷനുകളില്‍ നിന്നായി 1,000 വിദ്യാര്‍ത്ഥികളാണ് സൗജന്യ യാത്ര നടത്തിയത്. ആദ്യയാത്രയില്‍ മുഴുവന്‍ സമയവും 1000 യാത്രക്കാരുണ്ട്. സംസ്ഥാനത്തെ എല്ലാ എംപിമാരെയും എംഎല്‍എമാരെയും യാത്രയ്ക്ക് ക്ഷണിച്ചിരുന്നു.ഫ്ളാഷ് മോബ് ഉള്‍പ്പെടെയുള്ള പ്രചരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇന്നത്തെ യാത്രയില്‍ 14 സ്റ്റോപ്പുകളിലും ട്രെയിന് വന്‍ വരവേല്‍പ്പുണ്ടാകും. 11-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കല്‍ സെക്ഷന്‍ റെയില്‍പ്പാതയും രാജ്യത്തിന് സമര്‍പ്പിക്കും. 3,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ഹർത്താൽ തുടങ്ങി… കെണിയൊരുക്കി വനംവകുപ്പ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ

മാനന്തവാടി: വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...
spot_img

Related Articles

Popular Categories

spot_imgspot_img